കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2026 ഒക്ടോബർ 8-ന് രാവിലെ 10 മുതൽ ഒരു മണിവരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ജില്ലയിലെ തൊഴിലന്വേഷകർക്ക് നിരവധി അവസരങ്ങൾ നൽകുന്ന ഈ മേളയിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ കണ്ടെത്തും.
അപ്ലിക്കേഷൻ ഡെവലപ്പർ, സോഫ്റ്റ്‌വെയർ എഞ്ചിനീയർ, സപ്പോർട്ട് അനലിസ്റ്റ്, മാർക്കറ്റിംഗ് മാനേജർ, ബ്രാൻഡ് പ്രൊമോട്ടർ, ബില്ലിംഗ് എക്സിക്യൂട്ടീവ്, വെൽഡർ, ടെർണർ, ഫിറ്റർ, ഇലക്ട്രീഷ്യൻ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് അഭിമുഖം നടക്കുക. ഐടി, മാർക്കറ്റിംഗ്, സാങ്കേതിക മേഖലകളിൽ ഉദ്യോഗം ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരമാണ്.
പ്ലസ് ടു, ബിസിഎ, എംസിഎ, ബിഎസ്സി കംപ്യൂട്ടർ സയൻസ്, എംഎസി കംപ്യൂട്ടർ സയൻസ്, ബിടെക്, എംടെക് എന്നിവ കൂടാതെ ഏതെങ്കിലും വിഷയത്തിൽ യുജി/പിജി, പോളിടെക്നിക്, ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ 300 രൂപ അടച്ച് പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കണം.
നിലവിൽ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ രജിസ്‌ട്രേഷൻ സ്ലിപ് ഹാജരാക്കി നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 0497 2707610, 6282942066 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Hashtags: #Kannur #JobFair #KeralaJobs #Employment #CareerOpportunities #MiniJobFair #KannurNow
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.