വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബജറ്റ് നിർദേശത്തിൽ അതൃപ്തി അറിയിച്ച് എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രിയെ കണ്ടു. വകുപ്പ് മന്ത്രിയെന്ന നിലയിൽ തന്നോട് ആലോചിക്കാതെയാണ് ഈ തീരുമാനം എടുത്തതെന്ന വിയോജിപ്പും ആശങ്കയും എം. ലിജു മുഖ്യമന്ത്രിയെ അറിയിച്ചു.
പദ്ധതി നടപ്പാക്കുകയാണെങ്കിൽ കുട്ടികളിൽ ഉൾപ്പെടെ മദ്യവ്യാപനത്തിനുള്ള സാധ്യതയുണ്ടെന്ന് എം. ലിജു മുഖ്യമന്ത്രിയെ ധരിപ്പിച്ചു. നികുതി കുറച്ച തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി, ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ടും എക്സൈസ് കമ്മീഷണറുമായുള്ള ചർച്ചയിലെ തീരുമാനങ്ങളും മുഖ്യമന്ത്രിക്ക് കൈമാറി. എന്നാൽ ഇക്കാര്യത്തിൽ പരസ്യവിമർശനത്തിന് താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബജറ്റ് പ്രഖ്യാപനം വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനം മദ്യവ്യാപനം കൂട്ടാനുളള അപകടകരമായ നീക്കമാണെന്ന് പ്രതിപക്ഷം വിമർശിച്ചു. മുൻപ് എൽ.ഡി.എഫ് ഭരണത്തിലിരിക്കെ കോൺഗ്രസ് എം.എൽ.എമാരായ മാത്യു കുഴൽനാടനും അൻവർ സാദത്തും ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും, മദ്യത്തിന്റെ നികുതി കുറയ്ക്കുന്നത് അപകടകരമാണെന്ന് മനസിലാക്കി ഇടത് നേതൃത്വം തീരുമാനം എടുക്കാതിരുന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിലവിലെ ബജറ്റ് നിർദേശത്തിനെതിരെ സമുദായ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തിൽ മദ്യത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കാൻ ഇത് ഇടയാക്കുമെന്നാണ് ഇവരുടെ പ്രധാന ആശങ്ക. ഈ സാഹചര്യത്തിൽ എക്സൈസ് മന്ത്രിയുടെ വിയോജിപ്പ് സർക്കാരിന് പുതിയ തലവേദന സൃഷ്ടിച്ചേക്കും.

Hashtags: #മലയോരംന്യൂസ് #കേരളം #എക്സൈസ് #മദ്യനയം #എംലിജു #മുഖ്യമന്ത്രി #MalayoramNews #KeralaNews #ExciseMinister #AlcoholPolicy
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.