പാചകവാതക സിലിണ്ടറിന് 46 രൂപ കൂടി; പുതിയ വില 3131 രൂപ #LPG_Commercial_Hike

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 46 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ പുതിയ വില 3131 രൂപയായി.

പുതുക്കിയ വില ഇന്ന് മുതൽ (2026 ജൂൺ ഒന്ന്) പ്രാബല്യത്തിൽ വന്നു. ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല എന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണ്.

ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത് ഇത് നാലാം തവണയാണ്. മെയ് ഒന്നിനും വാണിജ്യ സിലിണ്ടർ വിലയിൽ വലിയ വർദ്ധനവുണ്ടായിരുന്നു. അന്ന് ഒറ്റയടിക്ക് 993 രൂപയാണ് 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചത്.


Hashtags: #LPGPriceHike #CommercialCylinder #FuelPrices #പാചകവാതകവില #വാണിജ്യസിലിണ്ടർ #വിലവർദ്ധനവ്
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0