പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. #Public_Activist

 


തിരുവനന്തപുരം:
പൊതുപ്രവർത്തകനായ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അദ്ദേഹം അന്തരിച്ചത്. പൗരാവകാശങ്ങൾക്കായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ. ഉപഭോക്തൃ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിലൂടെയാണ് ഡിജോ കാപ്പൻ പ്രശസ്തനായത്. കഴിഞ്ഞ വർഷം ഒരു വാഹനാപകടത്തിൽ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു.

മാധ്യമ ചർച്ചകളിലും അദ്ദേഹം സ്ഥിരം സാന്നിധ്യമായിരുന്നു. ഡിജോ കാപ്പൻ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ സ്ഥാപിച്ചു. കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് സ്റ്റുഡന്റ് മൂവ്‌മെന്റ് (കെഎസ്‌സി) വഴിയാണ് അദ്ദേഹം പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 1982 ൽ കേരള യൂണിവേഴ്‌സിറ്റി യൂണിയന്റെ ജനറൽ സെക്രട്ടറിയായി. കെഎസ്‌സിയുടെയും യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1998 ൽ അദ്ദേഹം സജീവ രാഷ്ട്രീയം വിട്ടു.

ഉപഭോക്തൃ അവകാശങ്ങൾക്കും റോഡ് സുരക്ഷയ്ക്കുമായി നിരവധി നിയമ പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. ഗതാഗത, വൈദ്യുതി മേഖലകളിലെ ഉപഭോക്തൃ ഫോറങ്ങളുടെ അമരക്കാരനായും അദ്ദേഹം അറിയപ്പെടുന്നു. ഭാര്യ മിനി കാപ്പൻ കേരള യൂണിവേഴ്‌സിറ്റിയിലെ ആസൂത്രണ വിഭാഗം മേധാവിയാണ്. ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ് ഡിജോ കാപ്പൻ.

 Public Activist Dijo Kappan passes away.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0