സാധാരണ ജനങ്ങൾക്ക് കേന്ദ്ര സർക്കാർ വക ഇരുട്ടടി: പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ചു. #Petrol_Diesel_Peice_Hike



ന്യൂഡൽഹി: സാധാരണകാരന്റെ ജീവിത ചെലവിന് വൻ പ്രഹരം,   രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 108.74 രൂപയായി, 97.63 രൂപയാണ് കൊച്ചിയിൽ ഒരു ലിറ്റർ ഡീസലിന് നൽകേണ്ടത്.


പെട്രോൾ ഡീസൽ വർധനവിന് പിന്നാലെ അവശ്യ സാധനങ്ങളുടെ വിലയും വർധിക്കും. പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ധന വില ഉയർത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ കുറച്ച് ദിവസങ്ങളായി ഉണ്ടായിരുന്നു. എന്നാൽ ആഗോള വിപണിയിൽ എണ്ണവില കുറയുമ്പോൾ രാജ്യത്ത് അതിന് ആനുപാതികമായ കുറവ് വരുത്തിയിരുന്നില്ല. മാത്രമല്ല എണ്ണ കമ്പനികളുടെ സമ്മർദ്ധത്തിന് വഴങ്ങി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം വില വർദ്ധിപ്പിക്കുവാനുള്ള ആലോചന മുൻപേ കൈകൊണ്ടിരുന്നതായും റിപ്പോർട്ട് ഉണ്ട്.


ഇന്ധന ഉപയോഗം കുറക്കണമെന്ന പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവത്തെ പ്രഖ്യാപനം വിലവർധിപ്പിക്കുന്നതിന്റെ മുന്നോടിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. അതിന് പിന്നാലെയാണ് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0