കര്‍ണാടകയില്‍ അധികാരമാറ്റം: സിദ്ധരാമയ്യ രാജിവെച്ചു, ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകും #Karnataka_Power_Change

Malayoram News Image
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. സംസ്ഥാനത്ത് അധികാരം ഡി.കെ. ശിവകുമാറിന് കൈമാറുന്നതിന്റെ ഭാഗമായാണ് രാജി. ഹൈക്കമാൻഡിന്റെ നിർദേശപ്രകാരമാണ് താൻ രാജിവെച്ചതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. ഗവ‍ർണർ സ്ഥലത്തില്ലാത്തതിനാൽ ലോക്ഭവനിലെ ഓഫീസിലാണ് രാജിക്കത്ത് കൈമാറിയത്. നേതൃത്വം ആവശ്യപ്പെട്ടാൽ രാജിവെക്കാൻ താൻ നേരത്തെ തയ്യാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തിനായി തര്‍ക്കമുണ്ടായിരുന്നു. അന്ന് രണ്ടര വര്‍ഷം വീതം അധികാരം പങ്കിടാനുള്ള ഫോർമുലയിലാണ് സമവായത്തിലെത്തിയത്. സിദ്ധരാമയ്യ മൂന്നാം വര്‍ഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പുതിയ അധികാരക്കൈമാറ്റം.

രാജി സമർപ്പിച്ചതിന് ശേഷം സിദ്ധരാമയ്യ ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും. അടുത്ത മുഖ്യമന്ത്രിയാകുന്ന ഡി.കെ. ശിവകുമാറിനൊപ്പമാണ് അദ്ദേഹം ലോക്ഭവനിലെത്തിയത്. ജി. പരമേശ്വരയും അവരെ അനുഗമിച്ചിരുന്നു. സമവായത്തിനായി സിദ്ധരാമയ്യയുടെ നിരവധി ഉപാധികള്‍ ഹൈക്കമാന്‍ഡ് അംഗീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, രാജ്യസഭയിലേക്ക് പോകില്ലെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനാണ് താൽപര്യമെന്നും സിദ്ധരാമയ്യ അറിയിച്ചു. ഹൈക്കമാൻഡിന്റെ വാഗ്ദാനം സ്നേഹത്തോടെ നിരസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.


Hashtags: #KarnatakaCM #SiddaramaiahResigns #DKShivakumar #കർണാടക #മുഖ്യമന്ത്രി #അധികാരമാറ്റം
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0