നടുവൊടിക്കാൻ കേന്ദ്രം, പെട്രോൾ - ഡീസൽ വില ഒരാഴ്ചയ്ക്കിടെ വീണ്ടും വർധിപ്പിച്ചു. #Fuel_Price_India

Malayoram News Image
രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ വിലവർധനവാണ്. പെട്രോളിന് ലീറ്ററിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് വർധിച്ചത്.

കൊച്ചിയിലെ പുതിയ വില അനുസരിച്ച് ഒരു ലീറ്റർ പെട്രോളിന് 109 രൂപ 73 പൈസയും ഡീസലിന് 98 രൂപ 53 പൈസയുമായി.

അതേസമയം, രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് വ്യക്തമാക്കി. അസംസ്‌കൃത എണ്ണ, പിഎൻജി, എൽപിജി എന്നിവ മതിയായ അളവിൽ രാജ്യത്ത് ലഭ്യമാണെന്നും കേന്ദ്രം വാദിക്കുന്നു.

ഹോർമുസ് കടലിടുക്കിലെ സാഹചര്യം സാധാരണ നിലയിലായിട്ടില്ലെന്നും അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ, പ്രകൃതിവാതകം, എൽപിജി എന്നിവയുടെ വിലയിൽ കുത്തനെ വർധനവുണ്ടായതായും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു. എന്നിരുന്നാലും, രാജ്യത്ത് ആവശ്യത്തിന് അസംസ്കൃത എണ്ണ ശേഖരമുണ്ടെന്നും റിഫൈനറികൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഈ സാഹചര്യങ്ങൾക്കിടയിൽ, ഹോർമുസ് കടലിടുക്ക് കടന്ന ഒരു എൽപിജി ടാങ്കർ കൂടി ഉടൻ ഇന്ത്യയിലെത്തും. വിയറ്റ്‌നാം പതാകയേന്തിയ എൻവി സൺഷൈൻ എൽപിജി കപ്പൽ 46,427 ടൺ എൽപിജിയുമായി ഇന്ന് മംഗ്ലൂർ തീരത്ത് എത്തുമെന്നാണ് റിപ്പോർട്ട്.


Hashtags: #FuelPrice #IndiaEconomy #FuelShortage #ഇന്ധനവില #ഇന്ത്യൻസാമ്പത്തികരംഗം #കേന്ദ്രസർക്കാർ
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0