പേരാമ്പ്ര ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. മരിച്ച സോനയുടെ ഭര്‍ത്താവായ രജിന്‍ലാലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. സംഭവം ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
എന്തുകൊണ്ടാണ് സോനയെ മുന്‍സീറ്റില്‍ ഇരുത്താതെ പിന്‍സീറ്റില്‍ ഇരുത്തിയതെന്നും രക്ഷപ്പെടുത്താനെത്തിയ നാട്ടുകാരോട് കാറില്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്ന വിവരം പറയാതിരുന്നതെന്നും കുടുംബം ചോദിക്കുന്നു. അപകടമുണ്ടായപ്പോള്‍ തോട്ടില്‍ ചാടി രക്ഷപ്പെടാനാണ് രജിന്‍ ശ്രമിച്ചതെന്നും പിന്നിലെ ഡോര്‍ തുറന്നുകൊടുത്തില്ലെന്നും യുവതിയുടെ അമ്മാവന്‍ സത്യന്‍ പറഞ്ഞു. രജിന്‍ലാലിനെ സംശയമുണ്ടെന്നും പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കാനൊരുങ്ങുകയാണെന്നും കുടുംബം വ്യക്തമാക്കി.
അതേസമയം, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പറയാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍. വാഹനത്തിന്റെ പിന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ വിശദമായ പരിശോധനകള്‍ ആവശ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. കാറില്‍ നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞിട്ടുണ്ട്. ഈ സാധ്യതയും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
സംഭവത്തെക്കുറിച്ച് മേപ്പയ്യൂര് ഇന്‍സ്‌പെക്ടര്‍ എ. അജീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഫൊറന്‍സിക് വിദഗ്ധരും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും തീപിടിച്ച കാറില്‍ പരിശോധന നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ വിശദമായി പരിശോധിക്കും.
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ വ്യാഴാഴ്ച രാത്രി 9.15 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്ന രജിന്‍ലാലും ഭാര്യ സോനയും സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് കത്തിയമര്‍ന്നത്. തീപടര്‍ന്ന കാറില്‍ നിന്ന് രജിന്‍ലാലിന് പുറത്തിറങ്ങാനായെങ്കിലും പിന്‍സീറ്റിലിരുന്ന സോനയെ രക്ഷിക്കാന്‍ സാധിച്ചില്ല. തീപ്പൊള്ളലേറ്റ രജിന്‍ലാല് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്നലെ വൈകീട്ട് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പലേരിയിലെ വീട്ടുവളപ്പില്‍ സോനയുടെ മൃതദേഹം സംസ്‌കരിച്ചു.

Hashtags: #CheruvannurCarFire #PregnantWomanDeath #KeralaCrime #ചെറുവണ്ണൂർകാറപകടം #ദുരൂഹമരണം #കേരളക്രൈം
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.