കൊച്ചി: പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ ബിബിൻസിന് ആറ് വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. ആരക്കുഴ കീഴ്മധു വയലിലെ ബിബിൻസ് മാത്യുവിനെ (അലക്സി-45) മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി ജി മഹേഷ് ശിക്ഷിച്ചു.
പിഴ തുക ഇരയായ പെൺകുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. പത്ത് വയസ്സുകാരിയെ ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ വീട്ടുകാർ വിളിച്ച ഓട്ടോയിലെ ഡ്രൈവർ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.
2022 മെയ് 30 നാണ് പ്രസ്തുത സംഭവം നടന്നത്. സ്കൂൾ തുറന്നപ്പോൾ കുട്ടി അധ്യാപകനോട് പീഡന വിവരം വെളിപ്പെടുത്തി. തുടർന്ന് സ്കൂൾ അധികൃതർ വീട്ടുകാരെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, സബ് ഇൻസ്പെക്ടർമാരായ സിപി ബഷീർ, എസ്എൻ ഷീല എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി.
Sexual assault on a fifth-grade girl in an autorickshaw called to take her to her relative's house; accused sentenced to six years in rigorous imprisonment and fine.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.