കോഴിക്കോട്: മാങ്കാവിൽ ഓടുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം.കണ്ണൂര്‍ സ്വദേശി സുനിൽ ആണ് മരിച്ചത്. യുവാവിന്റെ തല ഒരു പോസ്റ്റിൽ ഇടിച്ചാണ് അപകടം. കോട്ടയത്ത് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ബസിൽ വച്ചാണ് യുവാവിന് അപകടം സംഭവിച്ചത്.ബസിലെ ഏറ്റവും പിൻസീറ്റിൽ ഇരുന്ന്‍ ഉറങ്ങുകയായിരുന്നു സുനിൽ.
പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സുനിലിനൊപ്പം ബന്ധുക്കളും ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് ബസിലെ യാത്രക്കാർ തിരിഞ്ഞുനോക്കി. മറ്റ് വാഹനങ്ങൾ ഇടിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്ന് സുനിലിന്റെ ജ്യേഷ്ഠൻ പറഞ്ഞു. പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അപകടത്തിൽ ബസിലെ കമ്പി ഉള്‍പ്പെടെ വളഞ്ഞിരുന്നു. യുവാവിനെ ഉടൻ തന്നെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kannur native dies after his head protrudes from a moving KSRTC bus.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.