ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ ഇല്ലെന്ന് ആരോപിച്ച് യുവാവ് ഹോട്ടൽ തകർത്തു, ജീവനക്കാരനെയും മർദ്ദിച്ചു; പ്രതിക്കായി അന്വേഷണം പുരോഗമിക്കുന്നു. # Fight_for_Food


 ആലപ്പുഴ:
ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ ഇല്ലെന്ന് ആരോപിച്ച് ഒരു യുവാവ് ഹോട്ടൽ അടിച്ചു തകർത്തതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ ആലപ്പുഴയിലെ ഹരിപ്പാട് ആണ് സംഭവം. ഹോട്ടലിലെ കമ്പ്യൂട്ടറും ഉപകരണങ്ങളും നശിപ്പിച്ചതിന് പുറമേ, ഹോട്ടൽ ജീവനക്കാരനെയും മർദ്ദിച്ചു.

ഹരിപ്പാട് ചിക്കൻ ചിക്കാഗോ ഹോട്ടലിലാണ് സംഭവം. ആറാട്ടുപുഴ സ്വദേശി സുധീറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് ആക്രമണം നടന്നത്. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

കൂടുതൽ ചിക്കൻ നൽകാൻ പറഞ്ഞിട്ടും ജീവനക്കാരിയെ ചീത്തവിളിക്കുകയും അസഭ്യം പറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. പ്രതി ഫ്രൈഡ് റൈസും കഴിക്കുന്ന പാത്രവും എറിഞ്ഞു.

ക്യാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടർ ജീവനക്കാരിയുടെ നേരെ വലിച്ചെറിഞ്ഞു. സ്ഥാപനത്തിന് ഏകദേശം 35,000 രൂപ നഷ്ടപ്പെട്ടതായും പരാതിയിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത ഹരിപ്പാട് പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

 A young man allegedly vandalized a hotel over allegations that there was no chicken in the chicken fried rice, and an employee was also beaten up; Investigation underway for the accused.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0