പയ്യന്നൂർ കോറോത്ത് പോലീസ് ഡമ്പിംഗ് യാർഡിൽ വൻ തീപിടുത്തം; 200 ഓളം വാഹനങ്ങൾ കത്തിനശിച്ചു. # Dumping_Yard_Fire_accident


 പയ്യന്നൂർ:
കോറോത്ത് പോലീസ് ഡമ്പിംഗ് യാർഡിൽ വൻ തീപിടുത്തം ഉണ്ടായി 200 ലധികം വാഹനങ്ങൾ കത്തി നശിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പയ്യന്നൂർ ഫയർ സ്റ്റേഷനിലും പോലീസിലും വിവരമറിയിച്ചു. പയ്യന്നൂർ ഫയർ സ്റ്റേഷനിൽ നിന്നുള്ള മൂന്ന് യൂണിറ്റുകളും പെരിങ്ങോം, തളിപ്പറമ്പ്, കണ്ണൂർ, തൃക്കരിപ്പൂർ തുടങ്ങിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള യൂണിറ്റുകളും വൈകുന്നേരം 6.30 ഓടെ തീ അണച്ചു.

ചുറ്റുമതിലില്ലാത്തതും സമീപത്ത് ഒരു ഗ്യാസ് ഗോഡൗണും പ്രവർത്തിച്ചിരുന്നതും തീയുടെ വ്യാപ്തി വർദ്ധിപ്പിച്ചു. തീ യഥാസമയം അണച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വിവരം ലഭിച്ചയുടനെ ടി.ഐ. മധുസൂദനൻ എംഎൽഎ, സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ, നഗരസഭാ ചെയർപേഴ്‌സൺ സരിൻ ശശി, പി.കെ. ശ്രീമതി ടീച്ചർ, മുൻ നഗരസഭാ ചെയർപേഴ്‌സൺ കെ.വി. ലളിത എന്നിവർ സ്ഥലത്തെത്തി.

 Massive fire breaks out at Payyannur Koroth Police Dumping Yard; Around 200 vehicles gutted.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0