വളപട്ടണത്ത് മയക്കുമരുന്നു ശേഖരവുമായി ആറംഗ സംഘം പിടിയിൽ #Valapattanam
കണ്ണൂർ: വളപട്ടണത്ത് വൻ മയക്കുമരുന്ന് ശേഖരവുമായി ആറംഗ സംഘം പിടിയിൽ. ദേശീയ പാതയിൽ വളപട്ടണത്തിനടുത്തുള്ള സ്വകാര്യ റസിഡൻസിയിൽ 29.66 ഗ്രാം എൻഡിഎംഎ പോലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശികളായ കെ മുബഷിർ(20), കെ എം ഷനാദ്(19), കൊളച്ചേരി പള്ളിപറമ്പ് സ്വദേശി എം കെ മുഹമ്മദ്(40), ചേലേരി സ്വദേശി എസ്ഐ പി മുഹമ്മദ്(45), കാസർകോട് സ്വദേശികളായ ബേക്കൽ ഫോർട്ടിലെ കെ അബ്ദുൾ നാസർ(33), മുളിയാർ അമ്മാങ്കോടെ ബി മുഹമ്മദ് ഷബീർ(28)എന്നിവരാണ് പിടിയിലായത്. കണ്ണൂർ സിറ്റി ഡാൻസാഫ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വളപട്ടണം എസ്ഐ വി ആർ അരുണിൻ്റെ നേതൃത്വത്തിൽ
പൊലീസ് ഉദ്യോഗസ്ഥരായ അജിത്ത്, മഹേഷ് കുമാർ, നവീൻ, ശരത്ത്, കെ.വി മഹേഷ്, എം കെ പ്രബീഷ്, കെ ബിനു എന്നിവരാണ് പ്രതികളെ പിടികൂടിയത്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.