ചായ കിട്ടാത്തതിലുള്ള അമര്‍ഷം;മക്കളുടെ മുന്നിൽവെച്ച് അരുംകൊല, നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു #Malappuram


മലപ്പുറം:നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കുണ്ടുങ്ങൽ സ്വദേശി റിജില(30)യാണ് മരിച്ചത്. ചായ ചോദിച്ചിട്ട് കിട്ടാത്തതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് വിവരം. ഭർതൃമാതാവായ ശാന്ത(70) പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് രാവിലെ 6.30നാണ് സംഭവം.

മക്കളുടെ മുന്നിൽവെച്ച് വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് റിജിലയെ ശാന്ത വെട്ടിയത്. വീട്ടിൽ മുമ്പും കുടുംബപ്രശ്നം ഉണ്ടായിരുന്നതായാണ് വിവരം. പലവട്ടം ചായ ചോദിച്ചെങ്കിലും കിട്ടിയില്ല ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് ശാന്ത പൊലീസിനോട് പറഞ്ഞ വിവരം.

റിജിലയുടെ ശരീരത്തിൽ പല തവണ വെട്ടേറ്റു. കഴുത്തിനേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. റിജിലയെ മക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, വീട്ടിൽവെച്ച് തന്നെ മരണം സംഭവിച്ചു. നിലവിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് മൃതദേഹം ഉള്ളത്. റിജിലയ്ക്ക് രണ്ട് പെൺമക്കളാണുള്ളത്. 

husbands mother attacked daughter in law to death in nilambur 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0