സംസ്ഥാനത്തുടനീളമുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി കേരള പോലീസ് നടത്തിയ ‘ഓപ്പറേഷൻ സൈഹണ്ട്’ റെയ്ഡിനിടെ വടകരയിൽ രണ്ട് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തു.
ചോറോട് സ്വദേശിയായ സിറാജിനെയും എംഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായ സഫീറിനെയും സൈബർ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പോലീസ് അറസ്റ്റ് ചെയ്തു.
സാമ്പത്തിക ക്രമക്കേടുകൾക്കും ഓൺലൈൻ തട്ടിപ്പുകൾക്കുമെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികൾ വർദ്ധിച്ച സാഹചര്യത്തിലാണ് വടകര മേഖലയിൽ പോലീസ് മിന്നൽ റെയ്ഡ് നടത്തിയത്.
Operation Cyhunt: Two League leaders arrested in Vadakara, Kozhikode

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.