പാചകവാതക ക്ഷാമം രൂക്ഷമാകുന്നു;വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ #Kannur


കണ്ണൂർ: ജില്ലയിൽ പാചകവാതക ക്ഷാമം ഗുരുതരമായതോടെ ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ.ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇൻഡേൻ എന്നീ പൊതുമേഖലാ കമ്പനികള്‍ വഴിയുള്ള ഏജൻസികള്‍ക്ക് ദിവസങ്ങളായി വാണിജ്യ സിലിണ്ടർ സ്റ്റോക്ക് ലഭിക്കാത്ത സ്ഥിതിയാണ്.

ജില്ലയിൽ പ്രതിദിനം ആയിരത്തോളം വാണിജ്യ സിലിണ്ടറുകൾ വിവിധ ഏജൻസികൾ മുഖേന സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി ലോഡ് ലഭിക്കുന്നില്ല ലഭിച്ചാൽ തന്നെ ഹോട്ടലുകൾക്കും ബേക്കറികൾക്കും നൽകരുതെന്ന് കർശന നിർദ്ദേശമുണ്ടെന്നും ഗ്യാസ് ഏജൻസി ഉടമ വ്യക്തമാക്കി. ആശുപത്രി, മിലിറ്ററി, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകണമെന്ന് കമ്പനികൾ ഏജൻസി ഉടമകൾക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പശ്ചിമേഷ്യൻ സംഘർഷം നീണ്ടുനിൽക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിപണിയിൽ മംഗലാപുരത്തു നിന്ന് ലോഡ് കൊണ്ടുവരുന്ന സ്വകാര്യ ഏജൻസികൾ ഇപ്പോഴും വിതരണം തുടരുന്നതാണ് ആശ്വാസം എങ്കിലും കാലതാമസം ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നത് കണ്ണൂർ: ജില്ലയിൽ പാചകവാതക ക്ഷാമം ഗുരുതരമായതോടെ ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ.ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇൻഡേൻ എന്നീ പൊതുമേഖലാ കമ്പനികള്‍ വഴിയുള്ള ഏജൻസികള്‍ക്ക് ദിവസങ്ങളായി വാണിജ്യ സിലിണ്ടർ സ്റ്റോക്ക് ലഭിക്കാത്ത സ്ഥിതിയാണ്.

 ഗാർഹിക ഉപഭോക്താക്കള്‍ക്ക് ഇതുവരെ നേരിട്ടുള്ള ദുരിതം ആരംഭിച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ വിതരണം തടസ്സപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.  ഇതിനോടകം ചില നിയന്ത്രണങ്ങള്‍ ഗാർഹിക മേഖലയിലും നടപ്പാക്കിക്കഴിഞ്ഞു സിലിണ്ടർ ലഭിച്ച്‌ 25 ദിവസം പൂർത്തിയായ ശേഷം മാത്രമേ അടുത്ത ബുക്കിംഗ് സ്വീകരിക്കൂ. ഫോൺ ബുക്കിംഗിനും ഇതേ കാലതാമസം ബാധകമാണ്.

Cooking gas shortage


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0