വയനാട്: ബലാത്സംഗത്തിനിരയായ 16 വയസ്സുകാരി ആത്മഹത്യ ചെയ്തു. വയനാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിങ്കളാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുവിനെയും അയൽവാസിയെയും പോലീസ് അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി ആദ്യം അറിഞ്ഞത് സ്കൂൾ അധികൃതരാണ്. തുടർന്ന് അവർ പോലീസിൽ വിവരം നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്.
Plus One student commits suicide after being harassed in Wayanad: 2 arrested.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.