രാത്രിയിൽ മാത്രം പുറത്തിറങ്ങി മയക്കുമരുന്ന് വിൽപ്പന; കോഴിക്കോട് ദമ്പതികൾ പിടിയിൽ #Kozhikode


കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ രണ്ടുപേർ കൂടി പിടിയിൽ. 200ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ദമ്പതികൾ അറസ്റ്റിലായത്.

അരീക്കാട് മുഹമ്മദ് ഇർഫാൻ, ഭാര്യ ടി.സി നിർഫാന എന്നിവരാണ് പിടിയിലായത്.വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ ഡോൺ എന്നറിയപ്പെട്ട ഇർഫാൻ രാത്രിയിൽ മാത്രം പുറത്തിറങ്ങി മയക്കുമരുന്ന് വില്പന നടത്തുന്നയാളാണ്.

സംശയിക്കാതിരിക്കാൻ ഭാര്യയെയും കൂട്ടിയായിരുന്നു കച്ചവടം. പിടികൂടാതിരിക്കാൻ ഭാര്യയുടെ അക്കൗണ്ട്‌ ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തിയത്. ഏതാനും ദിവസങ്ങളായി സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. 

Couple arrested for drug trafficking in Kozhikode 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0