കോഴിക്കോട് : നന്മണ്ടയിൽ കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. കുട്ടി സുരക്ഷിതനെന്ന് പൊലീസ് അറിയിച്ചു. എറണാകുളത്ത് പോയ ശേഷം തിരികെ കോഴിക്കോട് സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ പോലീസിൻ്റെ മുമ്പില്‍ പെട്ട് പോവുകയായിരുന്നു.
കുട്ടിയുടെ ചിത്രം സംസ്ഥാനത്തെ എല്ലാ പൊലീസ് – സ്റ്റേഷനുകളിലും അയച്ചിരുന്നു. ബാലുശ്ശേരി നന്മണ്ടയിൽ സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ കാണാനില്ലെന്ന പരാതിയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.
നന്മണ്ട ഗൾഫ് റോഡ് സ്വദേശിയായ വിദ്യാർത്ഥിയാണ് കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ കാണാതായത്. നൈറ്റ് ക്ലാസ്സ് ഉണ്ടെന്ന് അറിയിച്ചിരുന്ന വിദ്യാർത്ഥി ക്ലാസിലും വീട്ടിലും എത്തിയില്ല.
സ്കൂളിൽ വെച്ച് ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നതായി സഹപാഠികൾ പറഞ്ഞിരുന്നു. വിദ്യാർത്ഥി ബസിൽ കയറി യാത്ര ചെയ്യുന്നതിൻ്റെ സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
Missing student found in Kozhikode

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.