അറബിക്കടലിൽ ഇറാൻ-യുഎസ് സംഘർഷം; യുദ്ധക്കപ്പലിനെ ലക്ഷ്യം വച്ച ഡ്രോൺ യുഎസ് വെടിവച്ചിട്ടു #Conflict


 അറബിക്കടലിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ വന്ന ഇറാനിയൻ ഡ്രോൺ യുഎസ് സൈന്യം വെടിവച്ചിട്ടു. വിമാനവാഹിനിക്കപ്പലിന് ഭീഷണിയാകുംവിധം ആക്രമണ സ്വഭാവത്തോടെ അടുത്തതോടെ എഫ്-35സി യുദ്ധവിമാനം ഉപയോഗിച്ച് ഡ്രോൺ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

കപ്പലിൻ്റെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയായിരുന്നു ഈ നടപടി. അതേസമയം, മേഖലയിൽ സംഘർഷം നിലനിൽക്കുന്നതിനിടെ അമേരിക്കയുമായുള്ള ആണവചർച്ചകൾക്കായി ഇറാൻ താൽപ്പര്യം പ്രകടിപ്പിച്ചു. വെള്ളിയാഴ്ച ഒമാനിൽ വച്ച് ചർച്ച നടത്തണമെന്നാണ് ഇറാൻ്റെ അഭ്യർത്ഥന.

മറ്റ് രാജ്യങ്ങളെ ഒഴിവാക്കി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയായി ഇതിനെ പരിമിതപ്പെടുത്താനാണ് ഇറാൻ ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

 US fighter jet shot down

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0