ഓട്ടോറിക്ഷാ തട്ടി 6 വയസ്സുകാരന് പരിക്ക്, ഡ്രൈവർക്കെതിരെ കേസെടുത്തു. #Taliparamba

 


തളിപ്പറമ്പ്:
തളിപ്പറമ്പ് ചിന്മയ വിദ്യാലയ കോമ്പൗണ്ടിൽ ഓട്ടോറിക്ഷ ഇടിച്ച് ആറ് വയസ്സുള്ള വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കുപ്പം മുക്കുന്ന് സൗപർണിക ഹൗസിലെ ഐ.പി. ബാഹുലിന്റെ മകൻ ഐ.പി. യുവാൻ (6) ആണ് പരിക്കേറ്റ കുട്ടി.

ഫെബ്രുവരി 16 ന് ഉച്ചകഴിഞ്ഞ് 3.40 നാണ് സംഭവം. തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ യുവാൻ കാന്റീനിൽ നിന്ന് സമൂസ വാങ്ങാൻ പുറത്തിറങ്ങിയപ്പോൾ സ്കൂൾ വിട്ട കുട്ടികളെ കൊണ്ടുപോകാൻ വന്ന കെഎൽ-58 എബി 5813 എന്ന ഓട്ടോറിക്ഷ  ഇടിക്കുകയായിരുന്നു, താഴെ വീണ കുട്ടിയുടെ വലതുവശത്തെ എല്ല് പൊട്ടിയിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർ സുകേഷിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

 Six-year-old injured in auto-rickshaw collision, case filed against driver.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0