ആർട്ടിമിസ്-2 ദൗത്യം നീട്ടിവെക്കാൻ നാസയുടെ തീരുമാനം;റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ഹൈഡ്രജൻ ചോർച്ച വില്ലനായി #NASA


വാഷിംഗ്ടൺ:ചന്ദ്രനിലേക്കുള്ള മനുഷ്യൻ്റെ മടക്കയാത്ര ലക്ഷ്യമിട്ടുള്ള നാസയുടെ 'ആർട്ടിമിസ്-2' പദ്ധതി വൈകും. നേരത്തെ 2026 ഫെബ്രുവരിയിൽ വിക്ഷേപണം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും, ഇപ്പോൾ അത് മാർച്ചിലേക്ക് മാറ്റിയതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വെളിപ്പെടുത്തി. ഫെബ്രുവരിയിൽ ദൗത്യം ചെയ്യാൻ ശ്രമിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്.

വിക്ഷേപണത്തിന് മുന്നോടിയായി നടത്തിയ 'വെറ്റ് ഡ്രെസ് റിഹേഴ്സലിനിടെ' സാങ്കേതിക തകരാറുകളെത്തുടർന്നാണ് നടപടി നീട്ടിവെക്കാൻ നാസ തീരുമാനിച്ചത്. വിക്ഷേപണ വാഹനമായ എസ്.എൽ.എസ് റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ഹൈഡ്രജൻ ചോർച്ച ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിനുപുറമെ, ഒറൈയോൺ യാത്രാ പേടകത്തിലെ മർദ്ദ നിയന്ത്രണ വാൽവിലും തകരാർ കണ്ടെത്തി. വാൽവ് മാറ്റിവെച്ച് ആ പ്രശ്നം പരിഹരിച്ചെങ്കിലും, ഹൈഡ്രജൻ ചോർച്ച പൂർണ്ണമായും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. യാത്രികരുടെ സുരക്ഷ മുൻനിർത്തി എല്ലാ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ച ശേഷം മാത്രം വിക്ഷേപണം മതിയെന്ന നിലപാടിലാണ് നാസ. ഇതേത്തുടർന്നാണ് ഫെബ്രുവരിയിൽ നടക്കേണ്ടിയിരുന്ന ആർട്ടിമിസ്-2 വിക്ഷേപണം മാർച്ചിലേക്ക് മാറ്റിയത്. 

 NASA's decision to postpone Artemis-2 mission

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0