മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം ഡിസംബറിൽ പൂർത്തിയാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. പുനരധിവാസവുമായി ബന്ധപ്പെട്ട് സർക്കാരിന് മുന്നിലുള്ളത് 200 ഓളം പരാതികളാണ്. അപ്പീലുകളിൽ ഉടൻ തീരുമാനമെടുക്കും. കേസും കോടതി നടപടികളും കാരണം പുനരധിവാസം വൈകിയതായി റവന്യൂ മന്ത്രി പറഞ്ഞു.
ജൂലൈ 30 ന് ദുരന്തം നടന്നിട്ട് ഒരു വർഷം.കേരളത്തില്‍ ഇതിനുമുമ്പ് സമാനതകളില്ലാത്ത വിധം ഒരു പ്രളയം ഉണ്ടായത് ഒഴിച്ചാല്‍ ഒരു ചതുരശ്ര കിലോമീറ്ററിന് അകത്ത് 298 പേര്‍ മരണപ്പെടുന്ന, ആറ് ലക്ഷം മെട്രിക്ടണ്‍ ഡബ്ബറി രൂപീകരിക്കപ്പെടുന്ന ഒരു ദുരന്തം ഒരുപക്ഷെ ഇതുപോലെ കേരളത്തില്‍ ഉണ്ടാകില്ല. ആ ദുരന്തം ഒരു തരത്തിലുള്ള പുനരധിവാസത്തിലൂടെയും പരിഹരിക്കാനാവില്ല. ലോക റെക്കോർഡോ ലോക മാതൃകയിലുള്ള പുനരധിവാസമോ നമുക്ക് ഉണ്ടാകേണ്ട സാഹചര്യം സൃഷ്ടിച്ച ഒരു ദുരന്തമാണിത് - അദ്ദേഹം ചൂണ്ടിക്കാട്ടി.