ധർമ്മസ്ഥലയിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ, അസ്ഥികൂടങ്ങൾ കണ്ടെടുത്തു.. #Dharmasthala_FlashNews

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തിയത്. എന്നാൽ അസ്ഥികൂടത്തിൻ്റെ ചില ഭാഗങ്ങൾ കാണാനില്ല.  1998 നും 2014 നും ഇടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിരവധി മൃതദേഹങ്ങൾ താൻ കുഴിച്ചിട്ടിട്ടുണ്ടെന്ന് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തി.

 ഫോറൻസിക് ഉദ്യോഗസ്ഥരും പ്രത്യേക അന്വേഷണ സംഘത്തിനൊപ്പമുണ്ടായിരുന്നു.  കൂടുതൽ പരിശോധനകൾക്കായി അവർ അസ്ഥികൂടത്തിൻ്റെ ഭാഗങ്ങൾ ശേഖരിച്ചിട്ടുണ്ട്.  ഫോറൻസിക് സംഘത്തിൻ്റെ വിശദമായ പരിശോധനയിൽ കുഴിച്ചിട്ട വ്യക്തിയുടെ പ്രായം, സംസ്‌കാരം നടന്ന കാലയളവ് തുടങ്ങിയ പ്രാഥമിക വിവരങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ.  കഴിഞ്ഞ ദിവസങ്ങളിൽ ശുചീകരണ തൊഴിലാളി പറഞ്ഞ അഞ്ച് സ്ഥലങ്ങളിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0