ബസിൽ നിന്ന് റോഡിലേക്ക് വീണ് വയോധികന് ഗുരുതര പരിക്ക് #Accident
പേരാവൂർ: ബസിൽ നിന്ന് റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുന്തോടിയിലെ കല്ലുമല കൃഷ്ണൻകുട്ടി മേസ്ത്രിയെയാണ് (75) പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാപത്രിയിലെ തീവ്രപരിചരന്ന വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെ നിടുംപൊയിൽ ടൗണിൽ നിന്നും ബസിൽ കയറിയ കൃഷ്‌ണൻകുട്ടി ബസ് നീങ്ങവെ റോഡിലേക്ക് വീഴുകയായിരുന്നു. ഡയാലിസിസ് രോഗിയായ ഇദ്ദേഹം ആസ്‌പത്രിയിലേക്ക് പോകാൻ ബസിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.