വയനാട്ടില്‍ മകൻ അച്ഛനെ വെട്ടിക്കൊന്നു. മാനന്തവാടി മലേക്കുടിയിലെ എടവക കടന്നലട്ട് കുന്നിലെ ബേബി (63) ഇന്ന് പുലർച്ചെ ഒരു മണിയോടെ കൊല്ലപ്പെട്ടു. രാത്രി 11 മണിയോടെ കുടുംബ വഴക്കിനിടെ നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ ബേബിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ റോബിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
അമ്മയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ബേബി റോബിനെ തടഞ്ഞുവെന്നും തുടർന്നുണ്ടായ തർക്കത്തിനിടെ അച്ഛന് വെട്ടേറ്റുവെന്നും പ്രതി പോലീസിനോട് വിശദീകരിച്ചു. ചോദ്യം ചെയ്യൽ തുടരുകയാണ്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം രാത്രി പ്രതി മദ്യപിച്ചിരുന്നുവെന്ന് സൂചന.