പതിനെട്ടുകാരി തൂങ്ങിമരിച്ച നിരാശയിൽ കൈ ഞരമ്പ് മുറിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് തൂങ്ങിമരിച്ചു# Manjery
By
Editor
on
ഫെബ്രുവരി 12, 2025
മഞ്ചേരി: പതിനെട്ടുകാരി തൂങ്ങിമരിച്ച നിരാശയിൽ ആത്മഹത്യക്കു ശ്രമിച്ച യുവാവ് തൂങ്ങി മരിച്ചു. മലപ്പുറം കാരക്കുന്ന് സ്വദേശി കെ പി സജീർ ബാബു ആണ് മരിച്ചത്.
വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് തൃക്കലങ്ങോട് സ്വദേശിയായ ഷൈമ സിനിവർ ബന്ധുവീട്ടിൽ തൂങ്ങിമരിച്ചത്. ഷൈമ ജീവനൊടുക്കിയ വിവരമറിഞ്ഞ സജീർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇരുവരും തമ്മിൽ ഇഷ്ടത്തിലായിരുന്നുവെന്നും നിക്കാഹിന് പെണ്‍കുട്ടിക്ക് സമ്മതക്കുറവുണ്ടായിരുന്നു എന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.
മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യ നില മെച്ചപ്പെടുകയും ചെയ്‌തിരുന്നു. പിന്നീട് ഇയാളെ കാണാതായി. പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് ഇയാൾ വീണ്ടും ആത്മഹത്യ ചെയ്‌തത്