തിരുപ്പതി : തിരുപ്പതിയിൽ ആംബുലൻസ് നിയന്ത്രണംവിട്ട് പാഞ്ഞുകയറി രണ്ട് സ്ത്രീകൾ ദാരുണമായി മരിച്ചു. 3 പേർക്ക് പരിക്കേറ്റു. 108 ആംബുലൻസ് നിയന്ത്രണം വിട്ട് തിരുമല ക്ഷേത്രത്തിലേക്ക് നടന്നു പോവുകയായിരുന്ന ആളുകൾക്ക് മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നു. ചന്ദ്രഗിരി മണ്ഡലത്തിലെ നരസിംഹപുരത്താണ് അപകടം.
പെഡ്ഡ റെഡ്ഡമ്മ (40), ലക്ഷ്മമ്മ (45) എന്നിവരാണ് മരിച്ചത്. പുങ്ങന്നൂരിൽ നിന്ന് തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് നടന്നുപോകുകയായിരുന്നു സംഘം. മദനപ്പള്ളിയിൽ നിന്ന് തിരുപ്പതിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം വ്യക്തമല്ല. പ്രദേശത്ത് കനത്ത മൂടൽമഞ്ഞ് നിലനിന്നിരുന്നതായും ഇതായിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ചന്ദ്രഗിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.