കേരളത്തിലെ ആദ്യ സ്‌മാർട്ട്‌ ഗ്യാലറി കോഴിക്കോട്... #Kerala_News

 

 കോഴിക്കോട്: സ്കൂൾ കുട്ടികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കോഴിക്കോട് സർക്കാർ സ്കൂളിൽ സ്മാർട്ട് ആർട്ട് ഗാലറി. സർക്കാർ സ്കൂളുകൾ കേന്ദ്രീകരിച്ച് കേരള ലളിതകലാ അക്കാദമി നടപ്പാക്കുന്ന ആദ്യത്തെ സ്കൂൾ സ്മാർട്ട് ആർട്ട് ഗാലറി കാരപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ സ്ഥാപിച്ചു. ശനിയാഴ്ച ഗാലറി രാജ്യത്തിന് സമർപ്പിക്കും. കല, സാഹിത്യം, സംസ്‌കാരം, രാഷ്ട്രീയം, ചരിത്രം എന്നിവയിൽ വിദ്യാർഥികൾക്ക് അറിവ് പകരുന്ന സ്ഥിരം പ്രദർശനത്തോടൊപ്പം ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും കുട്ടികൾക്ക് സ്വന്തം കലാപ്രദർശനം നടത്താൻ കഴിയുന്ന തരത്തിലാണ് ഗാലറി ഒരുക്കിയിരിക്കുന്നത്. ഫാൾസ് ഭിത്തികൾ, ട്രാക്ക് ലൈറ്റുകൾ, ഓഡിയോ വീഡിയോ പ്രദർശനങ്ങൾ തുടങ്ങിയ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ക്ലാസ് മുറിയിൽ ഉൾപ്പെടുത്തിയാണ് ഗാലറി ഒരുക്കിയിരിക്കുന്നത്.

സ്‌കൂൾ അധികൃതർക്കാണ് ഗാലറിയുടെ സംരക്ഷണ ചുമതല. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലുള്ളവർ ആവശ്യമായ നിർദേശങ്ങൾ നൽകും.

ഏതാനും വർഷം മുമ്പ് തൊണ്ണൂറിൽ താഴെ കുട്ടികളുമായി അടച്ചുപൂട്ടലിൻ്റെ വക്കിലെത്തിയ കാരപ്പറമ്പ് സ്കൂൾ ഇന്ന് കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങൾക്കും മാതൃകയാണ്. ഇൻ്റർനാഷണൽ സ്‌കൂളുകൾക്ക് തുല്യമായ ആദ്യ സ്‌മാർട്ട് ഗാലറിയും ആദ്യഹരിത കാമ്പസ് സ്‌കൂളിൽ ഒരുങ്ങുന്നു.

ഓരോ ജില്ലയിലും ഒരു സ്‌കൂളിൽ ഒരു ആർട്ട് ഗാലറി നിർമിക്കുകയാണ് കേരള ലളിതകലാ അക്കാദമിയുടെ ലക്ഷ്യം. ഇതിൻ്റെ ആദ്യഘട്ടമെന്ന നിലയിലാണ് കാരപ്പറമ്പ് സ്കൂളിൽ ഗാലറി നിർമിച്ചത്. കോഴിക്കോട്ടെ പ്രമുഖ വ്യക്തികളുടെ ഛായാചിത്രങ്ങൾ, കാലങ്ങളായി കോഴിക്കോട്ടെത്തിയ വിവിധ സംഘങ്ങളുടെ വിവരണങ്ങൾ, ദേശീയ ചരിത്രത്തെ ആസ്പദമാക്കിയുള്ള ചുമർചിത്രങ്ങൾ എന്നിവ സ്ഥിരം പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ടെന്ന് ലളിതകലാ അക്കാദമി സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ പറഞ്ഞു. ആലപ്പുഴ ജില്ലയിലെ കലവൂർ സ്കൂളിലാണ് അടുത്ത സ്മാർട്ട് ഗാലറി സ്ഥാപിക്കുന്നത്.കോഴിക്കോട്: സ്കൂൾ കുട്ടികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കോഴിക്കോട് സർക്കാർ സ്കൂളിൽ സ്മാർട്ട് ആർട്ട് ഗാലറി. സർക്കാർ സ്കൂളുകൾ കേന്ദ്രീകരിച്ച് കേരള ലളിതകലാ അക്കാദമി നടപ്പാക്കുന്ന ആദ്യത്തെ സ്കൂൾ സ്മാർട്ട് ആർട്ട് ഗാലറി കാരപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ സ്ഥാപിച്ചു. ശനിയാഴ്ച ഗാലറി രാജ്യത്തിന് സമർപ്പിക്കും. കല, സാഹിത്യം, സംസ്‌കാരം, രാഷ്ട്രീയം, ചരിത്രം എന്നിവയിൽ വിദ്യാർഥികൾക്ക് അറിവ് പകരുന്ന സ്ഥിരം പ്രദർശനത്തോടൊപ്പം ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും കുട്ടികൾക്ക് സ്വന്തം കലാപ്രദർശനം നടത്താൻ കഴിയുന്ന തരത്തിലാണ് ഗാലറി ഒരുക്കിയിരിക്കുന്നത്. ഫാൾസ് ഭിത്തികൾ, ട്രാക്ക് ലൈറ്റുകൾ, ഓഡിയോ വീഡിയോ പ്രദർശനങ്ങൾ തുടങ്ങിയ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ക്ലാസ് മുറിയിൽ ഉൾപ്പെടുത്തിയാണ് ഗാലറി ഒരുക്കിയിരിക്കുന്നത്.

സ്‌കൂൾ അധികൃതർക്കാണ് ഗാലറിയുടെ സംരക്ഷണ ചുമതല. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലുള്ളവർ ആവശ്യമായ നിർദേശങ്ങൾ നൽകും.

ഏതാനും വർഷം മുമ്പ് തൊണ്ണൂറിൽ താഴെ കുട്ടികളുമായി അടച്ചുപൂട്ടലിൻ്റെ വക്കിലെത്തിയ കാരപ്പറമ്പ് സ്കൂൾ ഇന്ന് കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങൾക്കും മാതൃകയാണ്. ഇൻ്റർനാഷണൽ സ്‌കൂളുകൾക്ക് തുല്യമായ ആദ്യ സ്‌മാർട്ട് ഗാലറിയും ആദ്യഹരിത കാമ്പസ് സ്‌കൂളിൽ ഒരുങ്ങുന്നു.

ഓരോ ജില്ലയിലും ഒരു സ്‌കൂളിൽ ഒരു ആർട്ട് ഗാലറി നിർമിക്കുകയാണ് കേരള ലളിതകലാ അക്കാദമിയുടെ ലക്ഷ്യം. ഇതിൻ്റെ ആദ്യഘട്ടമെന്ന നിലയിലാണ് കാരപ്പറമ്പ് സ്കൂളിൽ ഗാലറി നിർമിച്ചത്. കോഴിക്കോട്ടെ പ്രമുഖ വ്യക്തികളുടെ ഛായാചിത്രങ്ങൾ, കാലങ്ങളായി കോഴിക്കോട്ടെത്തിയ വിവിധ സംഘങ്ങളുടെ വിവരണങ്ങൾ, ദേശീയ ചരിത്രത്തെ ആസ്പദമാക്കിയുള്ള ചുമർചിത്രങ്ങൾ എന്നിവ സ്ഥിരം പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ടെന്ന് ലളിതകലാ അക്കാദമി സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ പറഞ്ഞു. ആലപ്പുഴ ജില്ലയിലെ കലവൂർ സ്കൂളിലാണ് അടുത്ത സ്മാർട്ട് ഗാലറി സ്ഥാപിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0