#Jharkhand : വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവാവ് തീകൊളുത്തിയ പെൺകുട്ടി മരിച്ചു

ജാർഖണ്ഡിലെ ദുംകയിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവാവ് തീകൊളുത്തിയ പെൺകുട്ടി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ആദ്യം പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റുകയായിരുന്നു.
  എന്നാൽ റാഞ്ചി റിംസിൽ എത്തിയപ്പോഴേക്കും പെൺകുട്ടി മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ രാജേഷ് റാവുത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി വിവാഹിതനാണെന്നും പെൺകുട്ടിക്ക് പ്രതിയെ നേരത്തെ അറിയാമെന്നും പോലീസ് പറഞ്ഞു.
  തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ കത്തിച്ച് കൊല്ലുമെന്ന് പ്രതി നേരത്തെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ന് പുലർച്ചെ പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോൾ വീട്ടിലെത്തിയ പ്രതി പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0