#Kollam : കൊല്ലം: അജ്ഞാത വസ്തു വിഴുങ്ങി; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.

കൊല്ലം : കൊല്ലത്ത് അജ്ഞാത പദാർത്ഥം വിഴുങ്ങി ഒരു വയസ്സുള്ള കുട്ടി മരിച്ചു. ഓച്ചിറ പായിക്കുഴി ലക്ഷ്മി നിവാസിൽ ഷിന്റോയുടെയും ലക്ഷ്മിയുടെയും ഏക മകൻ സരോവരമാണ് മരിച്ചത്. കുട്ടി അബദ്ധത്തിൽ എന്തെങ്കിലും വിഷവസ്തു കഴിച്ചതാകാമെന്നാണ് നിഗമനം.
  ബുധനാഴ്ച വൈകുന്നേരമാണ് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കാൻ ചെയ്‌തപ്പോൾ വയറ്റിൽ കളിപ്പാട്ടങ്ങളിലും മറ്റും ഉപയോഗിക്കുന്ന ബട്ടൺ ബാറ്ററി പോലുള്ള വസ്തു കണ്ടെത്തി. മലമൂത്രവിസർജ്ജനത്തിലൂടെ പുറത്തു പോകും എന്ന നിർദേശത്തെ തുടർന്ന്  പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോയി.

  എന്നാൽ വ്യാഴാഴ്ച രാവിലെ കുട്ടിക്ക് കൂടുതൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർമാർ പറഞ്ഞു. ഓച്ചിറ പോലീസ് കേസെടുത്തു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0