എന്താണീ അലര്‍ട്ടുകള്‍, കൂടെ കൂടെ കേൾക്കുന്ന ചുവപ്പ് (Red) ഓറഞ്ച് (Oeange) മഞ്ഞ (Yellow) അലർട്ടുകളെ കുറിച്ച് വിശദമായി അറിയാം...

മഴയുടെ ലഭ്യതയില്‍ വരുന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ചും, കരുതിയിരിക്കേണ്ട പ്രശ്നങ്ങള്‍ക്കും മുന്നോടിയായി അത് ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശത്തെ ജനങ്ങള്‍ക്ക് നല്കുന്ന മുന്നറിയിപ്പുകളാണ് ഇവ.

പ്രധാനമായും മൂന്ന് തരത്തിലുള്ള അലര്‍ട്ടുകളാണ് നല്‍കുന്നത്. ചുവപ്പ് (Red), ഓറഞ്ച് (Orange), മഞ്ഞ (Yellow) എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്

🔴 റെഡ് അലർട്ട്

ഏറ്റവും അപകടകരമായ അവസ്ഥയില്‍ ആണ് റെഡ് അലര്‍ട്ട് നല്‍കുക

244.4 മില്ലിമീറ്ററിന് മുകളിൽ മഴ ലഭിക്കുന്ന മേഖലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുക

🟠 ഓറഞ്ച് അലർട്ട്

124.5 മുതൽ 244.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമ്പോഴാണ് ഓറഞ്ച് അലർട്ട് നല്‍കുന്നത്

🟡 യെല്ലോ അലർട്ട്

മഴയുടെ ലഭ്യത 64.4 മുതൽ 124.4 മില്ലി മീറ്റർ വരെയാകുമ്പോഴാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുക. 

അലര്ട്ടുകളെ വിശദമായിഅറിയാം.. 

പച്ച (Green) ജാഗ്രത പാലിക്കേണ്ട സാഹചര്യം നിലവിലില്ല.

മഞ്ഞ (Yellow) കാലാവസ്ഥയെ കരുതലോടെ നിരീക്ഷിക്കണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് അപ്‌ഡേറ്റ് ചെയ്യപ്പെടണം. ഭയപ്പെടേണ്ട സാഹചര്യമില്ല. അപകട സാധ്യത അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതനുസരിച്ച് മുന്നൊരുക്കങ്ങള്‍ നടത്താം.

ഓറഞ്ച് (Orange) അതീവ ജാഗ്രത മുന്നറിയിപ്പ്. സുരക്ഷാ തയ്യാറെടുപ്പുകള്‍ തുടങ്ങണം. വള്‍നറബിള്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എമര്‍ജന്‍സി കിറ്റ് ഉള്‍പ്പെടെ തയ്യാറാക്കി അവസാനഘട്ട തയ്യാറെടുപ്പും പൂര്‍ത്തീകരിച്ചു ഒരു ആക്ഷന് തയ്യാറായി നില്‍ക്കണം. മാറ്റി താമസിപ്പിക്കല്‍ ഉള്‍പ്പെടെ അധികൃതര്‍ ആരംഭിക്കേണ്ടതൊ അതിന് വേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതോ ആയ ഘട്ടം. രക്ഷാ സേനകളോട് തയ്യാറെടുക്കാന്‍ ആവശ്യപ്പെടും.

റെഡ് (Red) കര്‍ശന സുരക്ഷ നടപടി സ്വീകരിക്കേണ്ട ഘട്ടം. ആവശ്യമെങ്കില്‍ മാറി താമസിക്കാന്‍ തയ്യാറാവാത്തവരെ ഫോഴ്‌സ് ഉപയോഗിച്ച് കൊണ്ട് പോലീസിനും ഭരണകൂടത്തിനും മാറ്റാന്‍ നിര്‍ദേശം നല്‍കപ്പെടുന്ന സമയം. രക്ഷാ സേനകളെ വിന്യസിക്കും. ക്യാമ്പുകള്‍ ആരംഭിക്കുക തുടങ്ങിയ എല്ലാ വിധ നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കേണ്ട അപകട സൂചനയുള്ള സമയം പുറപ്പെടുവിക്കുന്ന അലെര്‍ട് ആണിത്.

ഇതില്‍ red അലെര്‍ട് ഒഴികെയുള്ള അലെര്‍ട്ടുകളെ ഭീതിയോടെ കാണേണ്ടതില്ല. എന്നിരുന്നാലും യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ കരുതലും ജാഗ്രതയും പ്രധാനമാണ്. കേരളത്തിന്റെ ഭൂമിശാസ്ത്ര, സാമൂഹിക ഘടന പരിശോധിക്കുമ്പോള്‍ ചിലപ്പോള്‍ യെല്ലോ അലര്‍ട്ടും അപകടകരമായ സാഹചര്യമാവാന്‍ സാധ്യതയുണ്ട്.

 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0